നടി ചിത്രയുടെ ആത്മഹത്യ; പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ

സീരിയൽ താരവും അവതാരകയുമായിരുന്ന വി.ജെ ചിത്ര ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ. ആറു ദിവസം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. കടുത്ത മാനസിക സമ്മർദമാണ് ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

നസ്രത്ത്പെട്ടിലെ പക്ഷനക്ഷത്ര ഹോട്ടലിൽ ഡിസംബർ 10 ന് പുലർച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഹേംനാഥിനെതിരെ ആരോപണം ഉയർന്നിരുന്നു. മരണം സംഭവിച്ച അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പൊലീസിന് വിവരം നൽകിയിരുന്നു. ഇതിന് മുൻപും അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. സീരിയൽ ചിത്രീകരണ സ്ഥലത്ത് മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചിരുന്നു. ഇതും സമ്മർദത്തിന് കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

Story Highlights – Actress V J Chithra, Suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top