തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു

തൃശൂര്‍ കോര്‍പറേഷനില്‍ എന്‍ഡിഎയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടു. 241 വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. കുട്ടന്‍കുളങ്ങര സീറ്റിലാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിംഗ് സീറ്റിലാണ് ബി. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.

നിലവില്‍ ആറ് സീറ്റുകളുള്ള തൃശൂര്‍ കോര്‍പറേഷനില്‍ വിജയം പ്രതീക്ഷിച്ചാണ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരെ പാര്‍ട്ടി രംഗത്ത് ഇറക്കിയത്. തൃശൂര്‍ കോര്‍പറേഷനില്‍ നിലവില്‍ എല്‍ഡിഎഫ് ഒന്‍പത് ഇടത്ത് ലീഡ് ചെയ്യുന്നുണ്ട്. യുഡിഎഫ് 13 ഇടത്തും ബിജെപി നാല് ഇടത്തുമാണ് ലീഡ് ചെയ്യുന്നത്.

Story Highlights – BJP leader b Gopalakrishnan failed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top