കെ സുരേന്ദ്രന്റെ സഹോദരന് തോൽവി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരന് തോല്‍വി. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ് കെ ഭാസ്‌കരന്‍ തോറ്റത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐഎമ്മിലെ അസയിനാരാണ് ഇവിടെ ജയിച്ചത്. 89 വോട്ടിനാണ് ജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷെമീര്‍ നളന്ദയ്ക്ക് 289 വോട്ടുകൾ ലഭിച്ചു. അസയിനാറിന് ലഭിച്ചത് 441 വോട്ടുകളാണ്.

Story Highlights – Local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top