കൊടുവള്ളിയിൽ കാരാട്ട് ഫൈസൽ ജയിച്ചു

കൊടുവള്ളിയിൽ കാരാട്ട് ഫൈസൽ വിജയിച്ചു. കൊടുവള്ളി നഗരസഭയിലെ പതിനഞ്ചാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് കാരാട്ട് ഫൈസൽ. പ്രദേശത്തെ ഇടത് വോട്ടുകൾ മുഴുവൻ കാരാട്ട് ഫൈസലിന് ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
ഇടത് സ്ഥാനാർത്ഥി മത്സരിച്ചാലും പൂർണ പിന്തുണ കാരാട്ട് ഫൈസലിനുണ്ടാകുമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ ഇടത് സ്വതന്ത്രനായി മത്സരിക്കുകയും, പിന്നീട് സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദേശത്തെ തുടർന്ന് കാരാട്ട് ഫൈസലിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴുവാക്കുകയും ചെയ്തിരുന്നു.
കൊടുവള്ളിയിലെ 15-ാം ഡിവിഷനിൽ സ്വതന്ത്രനായാണ് കാരാട്ട് ഫൈസൽ മത്സരിക്കാന് തീരുമാനിച്ചിരുന്നത്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളിയിരുന്നു. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു.
Story Highlights – karat faisal won local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here