കോട്ടയത്ത് ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായി: ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍

കോട്ടയത്ത് ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി. എന്‍. വാസവന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടവും ജോസ് കെ. മാണിയുടെ മുന്നണി പ്രവേശവും വിജയത്തിന് കാരണമായി. കേരള കോണ്‍ഗ്രസ് സ്വാധീനമില്ലാത്ത ഇടങ്ങളിലും മുന്നേറ്റം പ്രകടമായി. യുഡി എഫിന്റെ സഹായത്താലാണ് എന്‍ഡിഎ സീറ്റ് വര്‍ധിപ്പിച്ചതെന്നും വി. എന്‍. വാസവന്‍ പറഞ്ഞു.

അതേസമയം, അഭിമാനകരമായ വിജയമാണ് കോട്ടയത്ത് നേടിയിരിക്കുന്നതെന്ന് ജോസ് കെ. മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രിനും ഇടതുപക്ഷത്തിനും ചരിത്ര വിജയമാണ് നേടാന്‍ കഴിഞ്ഞത്. എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് കോട്ടയം. യുഡിഎഫിന് ഒപ്പം ഉണ്ടായിരുന്നപ്പോള്‍ മത്സരിച്ച സീറ്റുകളിലെല്ലാം കേരളാ കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചിരുന്നു. അവിടെയെല്ലാം ചരിത്രമാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും ജോസ് കെ. മാണി പറഞ്ഞു. പാലായില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ. മാണി.

Story Highlights – Left Front achieves expected victory in Kottayam: VN Vasavan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top