ഇടുക്കിയിൽ മന്ത്രി എംഎം മണിയുടെ മകൾ വിജയിച്ചു

ഇടുക്കിയിൽ വൈദ്യുതി മന്ത്രി എം.എം.മണിയുടെ മകൾ വിജയിച്ചു. സതി കുഞ്ഞുമോനാണ് ഇടുക്കി രാജാക്കാട്ടിലെ ഏഴാം വാർഡിൽ നിന്നാണ് വിജയിച്ചത്.
രണ്ട് തവണ പഞ്ചായത്തംഗമായിരുന്ന സതി കഴിഞ്ഞ തവണ പ്രസിഡന്റായിരുന്നു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗ് വി കുഞ്ഞുമോനാണ് ഭർത്താവ്.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും, ജില്ലാ പഞ്ചായത്തിലും എൽഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 4-4 എന്നിങ്ങനെയാണ് ബ്ലേക്ക് പഞ്ചായത്തിലെ നിലവിലെ ലീഡ് നില. ജില്ലാ പഞ്ചായത്തിൽ 8-8 എന്നിങ്ങനെയാണ് ലീഡ് നില. ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിനാണ് മുന്നേറ്റം. 30 സീറ്റിൽ യുഡിഎഫ് മുന്നേറുന്നുണ്ട്. 20 സീറ്റിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് സാന്നിധ്യമാണ് ഉള്ളത്.
Story Highlights – mm mani daughter won
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News