മുക്കം നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല; ലീഗ് വിമതന്റെ നിലപാട് നിര്‍ണായകം

mukkam town

കോഴിക്കോട് മുക്കം നഗരസഭയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനായില്ല. അതിനാല്‍ മുസ്ലിം ലീഗ് വിമതന്‍ ആയി മത്സരിച്ചു വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ നിലപാട് ഇവിടെ നിര്‍ണായകമാണ്. അബ്ദുല്‍ മജീദാണ് ഇവിടെ ലീഗ് വിമതനായി മത്സരിച്ചത്.

എല്‍ഡിഎഫാണ് ഏറ്റവും കൂടുതല്‍ ഡിവിഷനുകള്‍ നഗരസഭയില്‍ സ്വന്തമാക്കിയത്. യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടും ജയം മൂന്നിടങ്ങളില്‍ നേടി. അതേസമയം വോട്ടര്‍മാരോട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് ലീഗ് വിമതന്‍ അബ്ദുല്‍ മജീദിന്റെ നിലപാട്.

കേരളത്തിലെ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് ലീഡ് തുടരുന്നു. 42 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറ്റം. 38 ഇടങ്ങളില്‍ എല്‍ഡിഫ് ജയിച്ചുകയറുന്നുണ്ട്. രണ്ടിടങ്ങളില്‍ ബിജെപി മുന്നിലുണ്ട്. ജില്ലാ പഞ്ചായത്തുകളില്‍ പത്ത് എണ്ണം എല്‍ഡിഎഫിന്റെ കൈകളിലാണ്. നാല് എണ്ണത്തില്‍ യുഡിഎഫിനാണ് ജയസാധ്യത. അതേസമയം നാല് കോര്‍പറേഷനുകള്‍ എല്‍ഡിഎഫിന് ഒപ്പവും രണ്ടെണ്ണം യുഡിഎഫിന്റെ കൂടെയുമാണ്.

Story Highlights – kozhikkode, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top