പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്

കാസർഗോഡ് പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്. 355 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ആർ.രതീഷാണ് വിജയിച്ചത്. മുൻപ് എൽഡിഎഫ് ഭരിച്ചിരുന്ന വാർഡായിരുന്നു ഇത്. അതേസമയം, കാസർഗോഡ് നഗരസഭയിലും യുഡിഎഫിനാണ് മേൽകൈ.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതകൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്.
യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ ഒന്നും ഇരട്ടകൊലപാതകമായിരുന്നു. നിലവിൽ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് ഇവിടം.
പെരിയ ഇരട്ടകൊലപാതക കേസിൽ സിപിഐഎം പ്രവർത്തകരാണ് പ്രതികൾ എന്നതിന് പിന്നാലെ സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ സുപ്രിംകോടതിയിൽ ഹർജി നൽകിയെങ്കിലും ഹർജി തള്ളുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കല്യോട്ട് എത്തിയ സിബിഐ സംഘം പ്രതികളെകൊണ്ട് സംഭവം പുനരാവിഷ്‌കരിച്ചിരുന്നു.
Story Highlights -periya murder kalliyott udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here