Advertisement

പോസ്റ്റല്‍ വോട്ട്; കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു; കട്ടപ്പനയില്‍ യുഡിഎഫ് മുന്നില്‍

December 16, 2020
2 minutes Read

തദ്ദേശ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. എട്ട് വാര്‍ഡുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. കട്ടപ്പനയില്‍ യുഡിഎഫ് ലീഡ് ചെയ്യുകയാണ്.

രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യം എണ്ണുക തപാല്‍ വോട്ടുകളാണ്. സര്‍വീസ് വോട്ടുകള്‍ക്കു പുറമേ കൊവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരും ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകളും ഒരുമിച്ചാകും എണ്ണുക. രണ്ടരലക്ഷത്തിലേറെയാണ് തപാല്‍ വോട്ടുകള്‍.

ഗ്രാമപഞ്ചായത്തുകളിലേയും നഗരസഭകളിലേക്കും ഫലം ആദ്യമറിയാം. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കാനാണ് ശ്രമം. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക് തലത്തിലാണ് വോട്ടെണ്ണല്‍. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഗ്രാമ- ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരികളുടെ ചുമതലയില്‍ എണ്ണും . മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും.

എട്ട് ബൂത്തുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് ക്രമീകരണം. ഒരു വാര്‍ഡിലെ എല്ലാ ബൂത്തുകളിലേയും വോട്ടുകള്‍ ഒരു ടേബിളില്‍ എണ്ണും.

Story Highlights – Postal vote; LDF leads in Kollam Corporation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top