ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാർഡിൽ എൽഡിഎഫിന് ജയം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാർഡിൽ യുഡിഎഫിന് തോൽവി. രണ്ട് വാർഡുകളിലും എൽഡിഎഫ് വിജയിച്ചു.

തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡാണ് രമേശ് ചെന്നിത്തലയുടേത്. ഇവിടെ എല്‍ഡിഎഫിലെ കെ വിനു ആണ് ജയിച്ചത്. കോഴിക്കോട് ജില്ലയിലെ അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ് മുല്ലപ്പള്ളിയുടേത്. ഇവിടെയും എൽഡിഎഫിനാണ് ജയം. എൽജെഡി സ്ഥാനാർത്ഥിയാണ് അഴിയൂരിലെ പതിനൊന്നാം വാർഡിൽ വിജയിച്ചത്.

Story Highlights – Local body election, UDF, LDF, Ramesh chennithala, Mullappally ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top