കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന് വിജയം

Shone George won the Kottayam District Panchayat

കോട്ടയം ജില്ലാപഞ്ചായത്തിലേക്ക് പിസി ജോര്‍ജിന്റെ മകന്‍ അഡ്വ. ഷോണ്‍ ജോര്‍ജിന് വിജയം. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ ജനവിധി തേടിയത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് ഷോണിന്റെ വിജയം. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് നാല് സ്ഥാനാര്‍ത്ഥികളാണ് പിസി ജോര്‍ജിന്റെ ജനപക്ഷത്തിനുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.ജെ ജോസ് വലിയവീട്ടില്‍ ആണ് പൂഞ്ഞാര്‍ ഡിവിഷനില്‍ രണ്ടാമത് എത്തിയത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Story Highlights – Shone George won the Kottayam District Panchayat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top