തൊടുപുഴ നഗരസഭയില്‍ തകര്‍ന്ന് ജോസഫ് വിഭാഗം

തൊടുപുഴ നഗരസഭയില്‍ തകര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. മത്സരിച്ച ഏഴ് സീറ്റില്‍ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു. കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി – ജോസഫ് വിഭാഗങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു ഈ തദ്ദേശ തെരഞ്ഞെടുപ്പ്.

കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നതിനുശേഷം തങ്ങള്‍ക്ക് കരുത്ത് കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കേണ്ടത് ഇരു വിഭാഗത്തിനും ആവശ്യമായിരുന്നു. അവസാന നിമിഷത്തില്‍ രണ്ടില ചിഹ്നം തിരികെ കിട്ടിയത് ജോസ് കെ. മാണി വിഭാഗത്തിന് ആശ്വാസമായിരുന്നു. ഇത് തെളിയിക്കുന്ന തരത്തിലാണ് പുറത്തുവരുന്ന ഫലം. പാലായിലും കോട്ടയത്തും ജോസ് കെ. മാണി വിഭാഗത്തിന്റെ കരുത്തോടെ എല്‍ഡിഎഫ് മുന്നേറുന്നതാണ് കാണാന്‍ സാധിക്കുക.

Story Highlights – Thodupuzha municipality – pj joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top