എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ നാല് രേഖകള്‍ ഹാജരാക്കി സി.എം. രവീന്ദ്രന്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ നാല് രേഖകള്‍ ഹാജരാക്കി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍. ഇഡി നല്‍കിയ നാലാമത്തെ നോട്ടീസിനെ തുടര്‍ന്നാണ് സി.എം. രവീന്ദ്രന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്. നാല് രേഖകള്‍ സി.എം. രവീന്ദ്രന്‍ ഇഡിക്ക് മുന്‍പില്‍ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരായത്.
ഒന്‍പത് രേഖകള്‍ ഹാജരാക്കാനായിരുന്നു ഇഡി സി.എം. രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ നാല് രേഖകളാണ് അദ്ദേഹം ഹാജരാക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളുടെ വിവരം, സ്വത്ത് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് അടക്കം നാല് രേഖകളാണ് ഇഡിക്ക് മുന്‍പില്‍ ഹാജരാക്കിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഇടപെടലുകള്‍ സി.എം. രവീന്ദ്രന്‍ നടത്തിയിട്ടുണ്ടോ എന്ന് അറിയാനാണ് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. സ്വപ്‌നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് നല്‍കിയത്.
Story Highlights – CM Raveendran presented four documents before the Enforcement Directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here