സിപിഐഎമ്മും കോണ്‍ഗ്രസും വര്‍ഗീയ ദ്രുവീകരണമുണ്ടാക്കി: അഡ്വ. എസ്. സുരേഷ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മും കോണ്‍ഗ്രസും വര്‍ഗീയ ദ്രുവീകരണമുണ്ടാക്കിയെന്ന് അഡ്വ. എസ് സുരേഷ്. പ്രതീക്ഷിച്ച സീറ്റ് ലഭിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും എസ്. സുരേഷ് പ്രതികരിച്ചു.

അതേസമയം, സീറ്റുകളുടെ എണ്ണത്തില്‍ മികവ് കാട്ടിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. കാടിളക്കി പ്രചാരണം നടത്തിയിട്ടും 2015 ലേതിനേക്കാള്‍ അധികം നേട്ടമുണ്ടാക്കാന്‍ ബിജെപിക്കായില്ല. തൃശൂരില്‍ മേയര്‍ സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനും, തിരുവനന്തപുരത്ത് എസ്.സുരേഷും സിറ്റിംഗ് സീറ്റുകളില്‍ തോറ്റത് തിരിച്ചടിയാണ്. തിരുവനന്തപുരത്ത് പിടിച്ചു നിന്നെങ്കിലും പ്രതീക്ഷിച്ച നേട്ടത്തിന്റെ ഏഴയലത്ത് എത്താനായില്ല. തെരഞ്ഞെടുപ്പില്‍ മുന്നില്‍ നിന്ന് പടനയിച്ച കെ. സുരേന്ദ്രന് അത്ര അഭിമാനിക്കാന്‍ വകയുള്ളതല്ല ഫലം.

Story Highlights – CPIM and Congress create communal polarization: Adv. s. Suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top