തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് കാരണം വോട്ടുകച്ചവടമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാദം തള്ളി മുതിർന്ന നേതാവ് ഒ.രാജഗോപാൽ എംഎൽഎ

തിരുവനന്തപുരത്തെ തോൽവിക്ക് കാരണം വോട്ടുകച്ചവടമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാദം തള്ളി മുതിർന്ന നേതാവ് ഒ.രാജഗോപാൽ എംഎൽഎ. തിരുവനന്തപുരത്തോ നേമത്തോ വോട്ടുകച്ചവടം നടന്നുവെന്നതിന് തെളിവില്ല. തിരുവനന്തപുരം നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തിൽ അപാകതയുണ്ടായി.

ദേശീയ നേതാക്കൾ തിരുവനന്തപുരം നഗരസഭയിൽ പ്രചാരണത്തിന് എത്താതിരുന്നത്പ്രതീക്ഷ ഇല്ലാതിരുന്നതിനാലാണ്. കെ.സുരേന്ദ്രനെതിരായ മുതിർന്ന നേതാക്കളുടെ പരാതികൾ പരിഹരിക്കാത്തത് അണികളെ സ്വാധീനിച്ചിരിക്കാമെന്നും ഒ.രാാജഗോപാൽ എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞു.

സംസ്ഥാന ബിജെപിക്കുള്ളിലെ പോര് മറനീക്കി പുറത്തു വരികയാണ്. ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന തിരുവനന്തപുരം നഗരസഭാ ഭരണം ലഭിക്കാതെ പോയതിൽ സ്ഥാനാർത്ഥി നിർണയത്തിലെ അപാകത ഘടകമായി. തിരുവനന്തപുരം നഗരസഭയിൽ പ്രതീക്ഷ ഇല്ലാത്തതിനാലാണ് ദേശീയ നേതാക്കൾ പ്രചാരണത്തിന് എത്താതിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കെ.സുരേന്ദ്രനെതിരെ, മുതിർന്ന നേതാക്കളായ ശോഭാ സുരേന്ദ്രനും പി.എം വേലായുധനുമൊക്കെ രംഗത്ത് വന്നത്അണികളെ സ്വാധീച്ചിരിക്കാം.നഗരസഭയിലെ തോൽവി 19ന് കൊച്ചിയിൽ ചേരുന്ന കോർ കമ്മിറ്റി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights – O Rajagopal has rejected the BJP state president ‘s claim that vote-buying was the reason for his defeat in the local body elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top