തെരഞ്ഞെടുപ്പ് പരാജയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരുവനന്തപുരത്ത് പോസ്റ്ററുകള്‍

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍. കെപിസിസി ആസ്ഥാനത്തിന് മുന്‍പിലും തിരുവനന്തപുരം നഗരത്തിലുടനീളവുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഡിസിസി പരിച്ചുവിടണം എന്നതാണ് പോസ്റ്ററുകളിലെ ആവശ്യം. ഡിസിസി പ്രസിഡന്റിനെതിരെയും പോസ്റ്ററുകളുണ്ട്. നേതാക്കള്‍ സീറ്റ് കച്ചവടം നടത്തിയെന്ന് പോസ്റ്ററുകളില്‍ ആരോപിക്കുന്നു. വി.എസ്. ശിവകുമാറിനെതിരെയും പോസ്റ്ററുകളുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇതിനിടെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി നടത്താനിരുന്ന രാജ്ഭവന്‍ മാര്‍ച്ച് മാറ്റിവയ്ക്കുകയും ചെയ്തു.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. നേതൃത്വത്തിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയരാനാണ് സാധ്യത. അനുകൂല സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ നിലപാടാണെന്ന് ഇതിനോടകം ആരോപണം ശക്തമായിട്ടുണ്ട്. സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടും ഭരണ മുന്നണിക്ക് വിജയാന്തരീക്ഷം ഒരുക്കിയതില്‍ പ്രതിപക്ഷ ദൗര്‍ബല്യമാണ് പ്രധാനകാരണമെന്ന് യുഡിഎഫില്‍ തന്നെ വിമര്‍ശനം ശക്തമാണ്. വിജയ സാധ്യതകള്‍ക്കപ്പുറം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയെന്നും താഴേത്തട്ടില്‍ പരാതികളേറെയാണ്.

Story Highlights – Posters against Congress leadership in Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top