ഏകീകൃത വിവാഹമോചന നിയമം; കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രിംകോടതി

ഏകീകൃത വിവാഹമോചന നിയമത്തിൽ കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രിംകോടതി. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ബാധകമാകുന്ന മതപരിഗണന കൂടാതെ ഉള്ള നിയമ നിർമാണത്തിന് തടസമുണ്ടോയെന്ന് കേന്ദ്രം അറിയിക്കണം. വ്യക്തിനിയമങ്ങളിലെ വിവാഹമോചന വ്യവസ്ഥകൾ സ്ത്രീകൾക്ക് എതിരാണെന്ന വാദം പരിഗണിച്ചാണ് നടപടി. ഈ വിഷയത്തിലെ രണ്ട് പൊതുതാത്പര്യ ഹർജികൾ സുപ്രിംകോടതി ഫയലിൽ സ്വീകരിച്ചു. ഏകീകൃത വിവാഹമോചന നിയമത്തെ കേന്ദ്രം പിന്തുണച്ചാൽ അത് ഏകീകൃത സിവിൽ കോഡിലെക്കുള്ള സുപ്രധാന ചുവട് വയ്പ്പാകും.

ഏകീകൃത സിവിൽ കോഡ് രാജ്യത്ത് ഉടൻ യാഥാർത്ഥ്യമാകണമെന്ന നിർദേശം ഉയർത്തിയ സർള മുഗ്ദൽ കേസിന്റെ വിധിപ്രസ്താവം ഉണ്ടായിച്ച് 25 വർഷമാകുകയാണ്. ഈ ഘട്ടത്തിൽ എകീകൃത വിവാഹമോചന നിയമം പോലും ഇതുവരെ രാജ്യത്ത് നടപ്പായില്ലെന്ന് ആരോപിയ്ക്കുന്ന പൊതു താത്പര്യ ഹർജിയിലാണ് സുപ്രിംകോടതി നടപടി. അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാത്പര്യഹർജികളിൽ നിലപാട് അറിയിക്കാൻ സുപ്രിംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീകൾ വിവാഹമോചന വിഷയത്തിലടക്കം നേരിടുന്ന പ്രശ്‌നങ്ങൾ പൊതുവായി പരിഹരിയ്‌ക്കേണ്ടതുണ്ട്. ഇത് വ്യത്യസ്ത മതങ്ങളുടെ വ്യക്തി നിയമങ്ങളിൽ ഇടപെടാതെ സാധ്യമാകുമോ എന്നതും കേന്ദ്രം അറിയിക്കണം. മതാചാരവും സ്ത്രീകൾ നേരിടുന്ന വിവേചനവും രണ്ട് വിഷയങ്ങളായി തന്നെ പരിഗണിയ്ക്കണം. ഇക്കാര്യത്തിൽ അനിവാര്യമായ തിരുത്തലുകൾ എങ്ങനെ വേണം എന്നത് തീരുമാനിയ്‌ക്കേണ്ടത് കേന്ദ്രസർക്കാരാണ്. ഏകീക്യത വിവാഹമോചന നിയമം അടക്കം രാജ്യത്ത് ഏർപ്പെടുത്തുന്ന വിഷയത്തിൽ സമർപ്പിയ്ക്കപ്പെട്ട ഹർജികളിൽ തുടർ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബന്ധ് വ്യക്തമാക്കി. നാലാഴ്ച സമയമാണ് കേന്ദ്രസർക്കാരിന് മറുപടി ഫയൽ ചെയ്യാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അനുവദിച്ചിട്ടുള്ളത്. ഏകീകൃത വിവാഹമോചന നിയമമാകാം എന്ന നിലപാട് കേന്ദ്രം സ്വീകരിച്ചാൽ ഏകീകൃത സിവിൽ കോഡിലേയ്ക്കുള്ള കേന്ദ്രസർക്കാർ ചുവട് വയ്പ്പായത് മാറും. ഒറ്റയടിയ്ക്ക് ഏകീകൃത സിവിൽ കോഡിലേയ്ക്ക് പോകുന്നതിന് പകരം ഘട്ടം ഘട്ടമായ നിയമഭേഭഗതികളിലൂടെ ഏകീകൃത സിവിൽ കോഡ് എന്നതാണ് കേന്ദ്രസർക്കാരിന്റെ താത്പര്യം.

Story Highlights – Unified Divorce Act; The Supreme Court sought the opinion of the Center

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top