Advertisement

ജനതാദള്‍ എസ് പിളര്‍പ്പിലേക്ക്; സി കെ നാണു പക്ഷം നാളെ യോഗം ചേരും

December 18, 2020
Google News 2 minutes Read
ck nanu mathew t thomas

ആഭ്യന്തര കലഹം രൂക്ഷമായ ജനതാദള്‍ എസില്‍ പിളര്‍പ്പ് ഉറപ്പായി. സി കെ നാണു പക്ഷം നാളെ തിരുവനന്തപുരത്ത് വിമത സംസ്ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ക്കും. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍. എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ രൂക്ഷമായി വിമര്‍ശിച്ച ജോര്‍ജ് എം തോമസ് യഥാര്‍ഥ ജനതാദള്‍ എസ് ഏതാണെന്ന് നാളെ വ്യക്തമാകുമെന്നും അവകാശപ്പെട്ടു.

സി കെ നാണു അധ്യക്ഷനായ സംസ്ഥാനഘടകത്തെ ദേശീയ നേതൃത്വം പിരിച്ചുവിട്ടതാണ് ജനതാദള്‍ എസിന്റെ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ നാളെ വിളിച്ചിരിക്കുന്ന സംസ്ഥാന കൗണ്‍സില്‍ പുതിയ ഭാരവാഹികളേയും കമ്മിറ്റിയേയും പ്രഖ്യാപിക്കും.

എച്ച് ഡി ദേവഗൗഡയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തീരുമാനം. സമാനമനസ്‌കരായ മറ്റു സംസ്ഥാനങ്ങളിലുള്ളവരുമായി യോജിച്ചു പ്രവര്‍ത്തിക്കും. സി കെ നാണുവിന്റെ നേതൃത്വത്തിലാണ് നീക്കങ്ങളെങ്കിലും നാളെ നടക്കുന്ന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. പ്രശ്നം പരിഹരിക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിശദീകരണം.

മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ജോര്‍ജ് തോമസ് ആരോപിച്ചു. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യമില്ല. മാത്യു ടി തോമസ് വിഭാഗം തദ്ദേശ തിരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സീറ്റ് വാങ്ങിയെടുക്കുന്നതില്‍ പരാജയപ്പെട്ടതായും വിമതര്‍ കുറ്റപ്പെടുത്തി.

Story Highlights – janathadal s, c k nanu, mathew t thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here