തിരൂരങ്ങാടി നഗരസഭയിലെ 34 ാം വാര്‍ഡില്‍ ഇന്ന് റീപോളിംഗ്

മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം വാര്‍ഡില്‍ ഇന്ന് റീപോളിംഗ്. യന്ത്ര തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടതിനെ തുടര്‍ന്നാണ് റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിരുമാനിച്ചത്. കിസാന്‍ കേന്ദ്രം വാര്‍ഡിലെ തൃക്കുളം സ്‌കൂളിലാണ് റീപോളിംഗ് നടക്കുക. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് റീപോളിംഗ്. എട്ടുമണിക്ക് മുന്‍സിപ്പാലിറ്റിയില്‍ വോട്ടെണ്ണല്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.

Story Highlights – Re-polling, Tirurangadi municipality today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top