Advertisement

ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിം​ഗ്​ റാവത്തിന്​ കൊവിഡ്

December 18, 2020
Google News 1 minute Read

ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിം​ഗ്​ റാവത്തിന്​ കൊവിഡ് സ്ഥിരീകരിച്ചു. രോ​ഗവിവരം റാവത്ത് തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്. രോ​ഗലക്ഷണൾ ഇല്ലെന്നും പൂർണ ആരോ​ഗ്യവാനാണെന്നും റാവത്ത് അറിയിച്ചു.

ഡോക്​ടർമാരുടെ നിർദേശ പ്രകാരം വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണ്​ അദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി താനുമായി അടുപ്പം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ലക്ഷണങ്ങൾ ​ഉണ്ടെങ്കിൽ കൊവിഡ് പരിശോധനയ്ക്ക്​ വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. ​മുൻകരുതലിന്റെ ഭാഗമായി റാവത്ത്​ രണ്ടുതവണ നിരീക്ഷണത്തിൽ പോയിരുന്നു.

Story Highlights – Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here