ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തിന്റെ ഭാഗമായ ആറാട്ട് നടന്നു

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തിന്റെ ഭാഗമായ ആറാട്ട് നടന്നു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പത്മതീർത്ഥകുളത്തിലാണ് ആറാട്ട് നടന്നത്. ഇന്ന് ആറാട്ട് ശീവേലി നടക്കും.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തിന്റെ ഭാഗമായ ആചാരപ്രധാനമായ ആറാട്ട് ഇന്നലെ വൈകുന്നേരം നടന്നു. ഇന്നലെ രാവിലെ പശുവിനെ എത്തിച്ച് പള്ളിക്കുറുപ്പ് ദർശനത്തിനുശേഷം പൂജകൾ ആരംഭിച്ചു. വൈകുന്നേരം ആറരയ്ക്കായിരുന്നു ആറാട്ട്. കൊവിഡ് സാഹചര്യത്തിൽ പള്ളിവേട്ടയ്ക്കും ആറാട്ടിനുമുള്ള സ്ഥലം, മാറ്റി നിശ്ചയിച്ചിരുന്നു. സാധാരണ ശംഖംമുഖം കടലിലാണ് ആറാട്ട് നടക്കേണ്ടത്.
എന്നാൽ, കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇതു പത്മതീർത്ഥകുളത്തിലാക്കി നിശ്ചയിക്കുകയായിരുന്നു. ക്ഷേത്രം സ്ഥാനി, രാജകുടുംബാഗംങ്ങൾ, യോഗത്തിൽ പോറ്റിമാർ എന്നിവർ അകമ്പടിയോടെ ക്ഷേത്രത്തിന്റെ കിഴക്കേ നട വഴി ആറാട്ടിനായി വിഗ്രഹങ്ങൾ പുറത്തെത്തിച്ചു. തുടർന്ന് പത്മതീർത്ഥക്കരയിലെ ആറാട്ട് മണ്ഡപത്തിൽ ചടങ്ങുകൾ തുടങ്ങി.
ആറാട്ടോടെ ക്ഷേത്രത്തിലെ അൽപ്പശി ഉത്സവത്തിനു സമാപനമായി. ഇന്ന് ആറാട്ട് ശീവേലി നടക്കും. കൊവിഡ് മാനദണ്ഡങ്ങളെ തുടർന്ന് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആറാട്ട് നടക്കുന്നതിന്റെ മറുകരയിൽ ഭക്തർക്ക് ആറാട്ട് കാണാൻ സൗകര്യം ഒരുക്കിയിരുന്നു. കൊവിഡ് നിയന്ത്രണത്തിലും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
Story Highlights – Alpashi festival at the Sri Padmanabhaswamy Temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here