Advertisement

ഇടുക്കിയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കാതെ ബിജെപി

December 19, 2020
Google News 2 minutes Read

ഇടുക്കിയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കാതെ ബിജെപി. ബിഡിജെഎസിന്റെ വരവ് എന്‍ഡിഎയ്ക്ക് ഇടുക്കിയില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. തൊടുപുഴ നഗരസഭയിലെ എട്ട് സീറ്റുകള്‍ മാത്രമാണ് എടുത്തുപറയാവുന്ന നേട്ടം.

നാലു മാസം മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബിജെപി ജില്ല നേതൃത്വം ആരംഭിച്ചിരുന്നു. തൊടുപുഴ നഗരസഭ ഉള്‍പ്പെടെ പത്തോളം പഞ്ചായത്തുകളില്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. എന്നാല്‍ തൊടുപുഴയില്‍ കഴിഞ്ഞ തവണ നേടിയ എട്ട് സീറ്റ് നിലനിര്‍ത്തിയത് ഒഴിച്ചാല്‍ മലയോര ജില്ലയില്‍ ബിജെപിക്ക് കൊടി നാട്ടനായില്ല. ചില പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചു എന്നത് ബിജെപി നേട്ടമായി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഭരണം പ്രതീക്ഷിച്ച ഇടമലക്കുടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ പ്രതിപക്ഷത്താണ് ബിജെപി.

കഴിഞ്ഞ തവണ 33 സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ അത് 37 ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. തോട്ടം മേഖലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളായിരുന്നു ബിജെപിയുടെ പ്രധാന പ്രചാരണ ആയുധം. എന്നാല്‍ അത് വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല. പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടായില്ലെങ്കിലും നില മെച്ചപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ജില്ല നേതൃത്വം.

Story Highlights – BJP has not been able to make the expected progress in Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here