കേന്ദ്രസർക്കാർ പദ്ധതി പ്രകാരം വിധവകൾക്ക് 5 ലക്ഷം രൂപയും തയ്യൽ മെഷീനും ? പ്രചരിക്കുന്നത് വ്യാജം [24 Fact Check]

central ministry widow scheme fact check

വിധവാ മഹിളാ സമൃദ്ധി പദ്ധതി പ്രകാരം വിധവകൾക്ക് 5 ലക്ഷം രൂപയും തയ്യൽ മെഷീനും ലഭിക്കുമെന്ന് പ്രചാരണം. ഒരു വിഡിയോയിലൂടെയാണ് ഈ വ്യാജ സന്ദേശം പ്രചരിക്കുന്നത്.

കേന്ദ്ര സർക്കാർ വിധവകൾക്കായി ഏർപ്പെടുത്തിയ പദ്ധതി എന്ന തരത്തിലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വിധവ മഹിളാ സമൃദ്ധി എന്ന പദ്ധതി പ്രകാരം 28 വയസ്സ് മുകളിൽ പ്രായമുള്ള വനിതകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക എന്നും തുക ബാങ്ക് അകൗണ്ടിലേക്ക് ഇടുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത് . സർകാരി അപ്ഡേറ്റ്സ് എന്ന യുട്യൂബ് ചാനലിലാണ് വിഡിയോ വന്നിരിക്കുന്നത്.

എന്നാൽ കേന്ദ്ര സർക്കാർ നിലവിൽ ഇത്തരത്തിൽ ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. പ്രചരിക്കുന്ന ഈ വീഡിയോ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

Story Highlights – central ministry widow scheme fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top