പാവ കഥൈകളിൽ മികച്ച പ്രകടനവുമായി കാളിദാസ് ജയറാം; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

പുത്തം പുതുകാലൈയ്ക്ക് ശേഷം തമിഴിൽ ഒടിടി പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങിയ ആന്തോളജി ചിത്രം പാവ കഥൈകളിൽ മികച്ച പ്രകടനവുമായി കാളിദാസ് ജയറാം. സുധ കൊങ്കര സംവിധാനം ചെയ് തങ്കം എന്ന ചിത്രത്തിൽ ട്രാൻസ് കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിച്ചത്. ചിത്രത്തിലെ കാളിദാസിന്റെ സത്താർ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തു. സോഷ്യൽ മീഡിയയിൽ കാളിദാസിന്റെ അഭിനയത്തെ അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി.

വൈകാരിക രംഗങ്ങളിലെ കാളിദാസിന്‍റെ പ്രകടനം മികച്ചതാണെന്ന് സിനിമ കണ്ടവരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. ഇനിയും തമിഴ് സിനിമകളിൽ കാളിദാസിനെ കാണാൻ ആഗ്രഹിക്കുന്നുവെന്നും തമിഴ് സിനിമാ പ്രേക്ഷകരും പറയുന്നു. ഒരിടവേളയ്ക്ക് ശേഷം കാളിദാസന്റെ മികച്ച പ്രകടനമായാണ് ചിത്രത്തിലെ അഭിനയത്തെ വിലയിരുത്തുന്നത്.

സുധ കൊങ്കരയ്ക്ക് പുറമെ, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്നേഷ് ശിവന്‍ എന്നിവർ ചേർന്നാണ് പാവൈ കഥൈകൾ ഒരുക്കിയത്. നെറ്റ്ഫ്ളിക്സിന്‍റെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷനാണ് ചിത്രം. പ്രകാശ് രാജ്, ഗൗതം മേനോന്‍, സിമ്രാന്‍, അഞ്ജലി, കല്‍കി കേറ്റ്ലിന്‍, സായ് പല്ലവി എന്നിവരും മറ്റു ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Story Highlights – Kalidas jayaram, Paava kadhaikal, Sudha kongana

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top