ചില തിരുത്തലുകള്‍ ആവശ്യമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എം പി

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായി തിരിച്ചടിയില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും എം പിയുമായി പി കെ കുഞ്ഞാലിക്കുട്ടി. ഒരു കൂട്ടരെ കുറ്റപ്പെടുത്താനോ ചില കൂട്ടരെ മോശമാക്കാനോ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ: പി കെ കുഞ്ഞാലിക്കുട്ടി എം പി
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് സമാനമായ വിജയം നിയമസഭയിലും ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി. അതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുസ്ലിം ലീഗ് നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. കോണ്‍ഗ്രസിലെ ഉള്‍പ്പോര് തിരിച്ചടിയായെന്ന് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് തോല്‍വിയിലെ അതൃപ്തി അറിയിക്കും. യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരുന്നുണ്ട്. ഘടക കക്ഷികളുമായി കൂടിക്കാഴ്ച നടത്തും.
Story Highlights – kunhali kutty, udf, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here