മലയാളികൾക്ക് മറ്റൊരു മുഴുനീള ഹാസ്യചിത്രം: അർജുൻ അജിത്തിന്റെ ‘മാരത്തോൺ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു

ഷോർട്ട് ഫിലിമുകളിലൂടെ പ്രശസ്തനായ സംവിധായകൻ അർജുൻ അജിത്ത് ഹാസ്യ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം മാരത്തോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. ഒരുകൂട്ടം പുതുമുഖങ്ങളെ അണിയിച്ചൊരുക്കിയാണ് അർജുൻ മാരത്തോൺ ഒരുക്കുന്നത്.
ഈ കഥ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഹ്രസ്വചിത്രമാക്കിയിരുന്നു. അത് കാഴ്ചക്കാർക്ക് ഇഷ്ടപ്പെടുകയും തുടർന്ന് സിനിമയാക്കണമെന്നാവശ്യപ്പെട്ട് നിർമാതാവ് രംഗത്തെത്തുകയുമായിരുന്നു. ഷോർട്ട് ഫിലിം പോലെ തന്നെ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകി സിനിമയാക്കാനാണ് പ്രൊഡ്യൂസറും ആവശ്യപ്പെട്ടത്. പുതുമുഖങ്ങളെ അണിനിരത്തി ചെയ്യുന്ന ഒരു കൊച്ചു സിനിമ എന്നതിലുപരി മികച്ച മേക്കിംഗ് ക്വാളിറ്റിയുള്ള ഒരു സിനിമയാക്കി മാറ്റാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
ഷാഡോ ഫോക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജാണ് മാരത്തോൺ നിർമിക്കുന്നത്. ആർ.ആർ വിഷ്ണു ഛായാഗ്രഹണവും, ബിബിൻ അശോക് സംഗീത സംവിധാനവും അഖിൽ എ.ആർ ചിത്രസംയോജനവും നിർവഹിക്കുന്നു.
Story Highlights – Marathon movie first look poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here