Advertisement

സംഘടനാ പ്രവർത്തനത്തിൽ കോൺഗ്രസ് പരാജയപ്പെട്ടെന്ന് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി

December 19, 2020
Google News 2 minutes Read

കോൺഗ്രസ് പാർട്ടി സംഘടനാ പ്രവർത്തനത്തിൽ പരാജയപ്പെട്ടുവെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി സുധ കുറുപ്പ്. ജില്ല പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് സുധ രാജിവെച്ചത്. ഇനി സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനം.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് കോൺഗ്രസ് നേതാവ് സുധ കുറുപ്പ് രാജിവെച്ചത്. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തനംതിട്ട ഡിസിസി സെക്രട്ടറിയുമായിരുന്നു. സംഘടന പ്രവർത്തനത്തിൽ കോൺഗ്രസ് പരാജയപ്പെട്ടു. താഴെത്തട്ടിൽ പ്രവർത്തനം കാര്യക്ഷമമാകേണ്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ സഹായിക്കാനോ, വേണ്ട പിന്തുണ നൽകാനോ നേതൃത്വം തയ്യാറായില്ല. തന്നെ കാലുവാരി തോൽപ്പിക്കുകയായിരുന്നുവെന്നും സിപിഎമ്മിൽ ചേരുമെന്നും സുധ പറഞ്ഞു.

പത്തനംതിട്ട ജില്ല പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽനിന്നാണ് സുധ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എതിർസ്ഥാനാർഥിയായിരുന്ന സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മ 4000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസ് പ്രവർത്തകർ കാലുവാരിയതാണ് എതിർസ്ഥാനാർത്ഥിക്ക് ഇത്രയധികം ഭൂരിപക്ഷം ഉണ്ടാകാൻ കാരണമെന്നും സുധ കുറുപ്പ് പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സരിക്കാൻ പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചില നേതാക്കൾ സീനിയോറിറ്റി പരിഗണിക്കാതെ നീതികേട് കാണിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

Story Highlights – Pathanamthitta DCC general secretary says Congress has failed in organizational work

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here