നടിയെ അപമാനിച്ച സംഭവം; പ്രതികൾ വടക്കൻ ജില്ലയിലേക്ക് കടന്നെന്ന് സൂചന

shopping mall actress attack culprits fled to north kerala

കൊച്ചിയിൽ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികൾ വടക്കൻ ജില്ലയിലേക്ക് കടന്നെന്ന് സൂചന. പ്രതികളിൽ ഒരാൾ കണ്ണൂരിലേക്കും മറ്റൊരാൾ കോഴിക്കോടേക്കുമാണ് ടെയിൻ ടിക്കറ്റ് എടുത്തതെന്ന് പൊലീസ് കണ്ടെത്തി.

പ്രതികളുടെ ദൃശ്യങ്ങൾ നേരത്തെ ട്വന്റിഫോറിന് ലഭിച്ചിരുന്നു. മാളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്തിയെങ്കിലും വ്യക്തമായി തിരിച്ചറിയാനായിട്ടില്ലെന്നായിരുന്നു വിവരം. പ്രതികള്‍ ഷോപ്പിംഗ് മാളിലെത്തിയത് മെട്രോ വഴിയാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മെട്രോയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഷോപ്പിംഗ് മാളില്‍ പ്രതികള്‍ പേര് വിവരങ്ങള്‍ നല്‍കിയിട്ടില്ല.

നടിയെ അപമാനിക്കാന്‍ ശ്രമം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ മുതല്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. പ്രതികളായ രണ്ട് ചെറുപ്പക്കാരുടെയും നീക്കങ്ങള്‍ ദുരുദ്ദേശപരമാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

Story Highlights – shopping mall actress attack culprits fled to north kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top