പ്രതികളോട് ക്ഷമിക്കുന്നുവെന്ന് അപമാനിക്കപ്പെട്ട നടി

അപമാനിക്കാൻ ശ്രമിച്ച യുവാക്കൾക്ക് മാപ്പ് നൽകി യുവനടി. ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. മാപ്പ് പറയാൻ കാണിച്ച മനസിനെ അംഗീകരിക്കുന്നുവെന്നും പ്രതികളുടെ കുടുംബങ്ങളുടെ അവസ്ഥയും കണക്കിലെടുക്കുന്നുവെന്ന് നടി പറഞ്ഞു.
തങ്ങൾ ജോലി ആവശ്യത്തിനാണ് കൊച്ചിയിൽ എത്തിയതാണെന്നും ഷോപ്പിംഗ് മാളിൽ വച്ച് അബദ്ധത്തിൽ കൈ തട്ടിയതാണെന്നും പ്രതികൾ മാധ്യമങ്ങൾ മുന്നിൽ വന്ന് വിശദീകരിച്ചിരുന്നു. തുടർന്ന് നടിയോട് മാപ്പ് അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം വന്നിരിക്കുന്നത്.
ഇന്ന് രാത്രിയോടെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളായ മുഹമ്മദ് റംഷാദ് (25), മുഹമ്മദ് ആദിൽ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി തൃക്കാക്കര എസിപി അറിയിച്ചു.
കൊച്ചിയിലെ മാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാൻ ശ്രമിച്ചത്. സംഭവശേഷം മെട്രോയിൽ കയറിയ പ്രതികൾ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മലബാറിലേക്ക് ട്രെയിൻ കയറിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പെരിന്തൽമണ്ണയിൽ നിന്ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പ്രശ്നം ചർച്ചയായതോടെ അഭിഭാഷകരെ സമീപിച്ച് പ്രതികൾ ഒളിവിൽ പോയിരുന്നു. നടിയുടെ അമ്മയുടെ മൊഴി അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Story Highlights – actress accepts culprit apology
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here