കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; മൂന്ന് യാത്രക്കാരിൽ നിന്ന് അരക്കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കാസർഗോഡ് സ്വദേശികളായ മൂന്ന് യാത്രക്കാരിൽ നിന്നായി അരക്കോടി രൂപയോളം വില വരുന്ന സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റും കസ്റ്റംസ് പിടിച്ചെടുത്തു.

ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി സെയ്ദു ചെമ്പരിക്കയിൽ നിന്ന് 116 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. മൊബൈൽ ഫോൺ സ്റ്റാൻഡിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആറ് ലക്ഷം രൂപയോളം വില വരുന്ന സ്വർണം. ഇതേ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി ഇബ്രാഹിം ബാദ്ഷായുടെ പക്കൽ നിന്നും 16 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 321 ഗ്രാം സ്വർണമാണ് പിടികൂടിയത്.

വയർലെസ് സ്പീക്കറിലും ഫേഷ്യൽ ഗണ്ണിലും സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്. ഷാർജയിൽ നിന്നും എത്തിയ കാസർഗോഡ് സ്വദേശി അബ്ദുൾ ബാസിത്ത് കുഞ്ഞി അബൂബക്കറിൽ നിന്നും 360 ഗ്രാം സ്വർണവും കണ്ടെത്തി. ശരീരത്തിലും ബാഗിലുമായാണ് 18 ലക്ഷം രൂപയിലധികം വില വരുന്ന സ്വർണം ഇയാൾ ഒളിപ്പിച്ചത്. നാല് ഡ്രോണുകളും സിഗരറ്റുകളും ഇയാളിൽ നിന്ന് കസ്റ്റംസ് കണ്ടെത്തി.

Story Highlights – Big gold hunt at Kannur International Airport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top