ബം​ഗാളിൽ ബിജെപി സർ‌ക്കാർ അധികാരത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി

പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന്​ കേന്ദ്രമന്ത്രിയും റിപ്പപ്ലിക്കൻ പാർട്ടി അധ്യക്ഷനുമായ രാംദാസ്​ അത്തേവാലെ. സംസ്​ഥാനം ഉടൻ വലിയ മാറ്റത്തിന്​ വേദിയാകും. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്നും രാം​ദാസ് അത്തേവാലെ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിനെതിരെ ശക്തമായ വിമർശനം അദ്ദേഹം ഉന്നയിച്ചു. പശ്ചിമ ബംഗാളിൽ ബിജെപി ദേശീയ അധ്യക്ഷൻ​ ജെ.പി. നദ്ദയെ ആക്രമിച്ചതിലൂടെ സംസ്​ഥാനത്ത്​ ഗുണ്ടാ രാജാണ്​ നടക്കുന്നതന്ന്​ തെളിഞ്ഞതായും അത്തേവാലെ പറഞ്ഞു.

കേന്ദ്രമന്ത്രി അമിത്​ ഷായുടെ രണ്ടുദിവസത്തെ ബംഗാൾ സന്ദർശനം വളരെ പ്രധാനമാണ്​. ബംഗാൾ രാഷ്​ട്രീയം ഉടൻ മാറും. നിരവധി തൃണമൂൽ നേതാക്കൾ അമിത്​ ഷായുടെ സ​ന്ദർശനത്തോടെ ബിജെപിയിൽ ചേർന്നു. മമത ബാനർജിയുടെ നേതൃത്വം മാറണമെന്നാണ്​ സംസ്​ഥാനം ആഗ്രഹിക്കുന്നതെന്നും ​അത്തേവാലെ പറഞ്ഞു.

Story Highlights – Trinamool Congress, West bengal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top