ഇടുക്കിയിലെ നിശാ പാർട്ടിയിൽ റെയ്ഡ്; ലഹരി മരുന്നുകൾ പിടിച്ചെടുത്തു; അറുപതോളം പേർ കസ്റ്റഡിയിൽ

ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. എൽഎസ്ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു. നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്.
വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെയുള്ള സംഘമാണ് പിടിയിലായത്.
എൽഎസ്ഡി, സ്റ്റാമ്പ്, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. വാഗമൺ വട്ടപ്പത്താലിലെ ക്ലിഫ്ഇന് റിസോർട്ടിലായിരുന്നു റെയ്ഡ്.
Story Highlights – drugs distributed in idukki night party
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here