നിയമനടപടികളിൽ നിന്ന് വാക്സിൻ നിർമാതാക്കൾക്ക് സർക്കാർ സംരക്ഷണം നൽകണം: അദർ പൂനവാല

നിയമനടപടികളില്‍ നിന്ന് വാക്സിന്‍ നിർമാതാക്കൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അദര്‍ പൂനവാല. നിർമാതാക്കൾക്ക് അവരുടെ വാക്സിനുകൾക്കെതിരായ എല്ലാ നിയമ വ്യവഹാരങ്ങളില്‍ നിന്നും, പ്രത്യേകിച്ച് പകർച്ചാവ്യാധി സമയത്ത് സംരക്ഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

വാക്സിന്‍ നിർമാതാക്കൾ ഇത് സർക്കാരിനോട് ആവശ്യപ്പെടും. നിയമ വ്യവഹാരങ്ങൾക്കെതിരെ വാക്സിൻ നിർമാതാക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളും ഇതേക്കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദര്‍ പൂനവാല പറഞ്ഞു.

Story Highlights – Govt must protect vaccine makers against lawsuits says adar poonawalla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top