കോണ്‍ഗ്രസില്‍ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന് കെ മുരളീധരന്‍

കോണ്‍ഗ്രസില്‍ നേതൃമാറ്റമല്ല കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന് കെ മുരളീധരന്‍. പാര്‍ട്ടി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
മുസ്‌ലിം ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷനെ മുസ്‌ലിം ലീഗാണ് തീരുമാനിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തി. അഞ്ചാം മന്ത്രി പദവി മുതല്‍ കോണ്‍ഗ്രസ് മുസ്‌ലിം ലീഗിന് വഴിപ്പെട്ടതായി സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ ആരോപിച്ചു.
Story Highlights – team effort is needed in Congress; K Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here