സി.എം. രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരാകില്ല

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോഗ്യ പരിശോധനയുള്ളതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. പരിശോധനയ്ക്കായി ആശുപത്രിയില്‍ പോകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന അറിയിച്ചു. രണ്ട് ദിവസത്തെ സമയം വേണമെന്ന് ആവശ്യപ്പെട്ട് സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിന് മെയില്‍ അയച്ചു.

കൂടുതല്‍ രേഖകളുമായി സി. എം. രവീന്ദ്രനോട് ഇന്ന് ഹാജരാകാനാണ് ഇഡി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടുദിവസം 26 മണിക്കൂറോളം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. പല ചോദ്യങ്ങള്‍ക്കും സി. എം. രവീന്ദ്രന്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാത്രമല്ല രവീന്ദ്രന്‍ സമര്‍പ്പിച്ച സ്വത്തു വിവരങ്ങളുടെ കണക്കും വരുമാനത്തിന്റെ കണക്കും തമ്മില്‍ പൊരുത്തക്കേട് ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Story Highlights – C.M. Raveendran will not appear before the Enforcement Directorate today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top