കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; ബി ​ഗോപാലകൃഷ്ണനെതിരെ ഹിന്ദുഐക്യവേദി നേതാവ്

ബിജെപി സംസ്ഥാന വക്താവ്‌ അഡ്വ. ബി ഗോപാലകൃഷ്‌ണനെതിരെ പരാതിയുമായി ഹിന്ദുഐക്യവേദി നേതാവ്‌. സമൂഹമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി. ഹിന്ദുഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ കേശവദാസാണ്‌ ‌സിറ്റി പൊലീസ്‌ കമ്മീഷണർക്കും സൈബർ സെല്ലിലും പരാതി നൽകിയത്.

കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം കേശവദാസിന്റെ വീട്ടിൽ നടന്ന പിറന്നാളാഘോഷ ചടങ്ങിന്റെ ചിത്രങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കും വിധം പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്‌ പരാതി നൽകിയത്‌. ബി ഗോപാലകൃഷ്‌ണന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വേണ്ടി ഉണ്ടാക്കിയ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

കുട്ടൻകുളങ്ങരയിൽ ബിജെപിയുടെ സീറ്റിംഗ് സീറ്റിലാണ് ഗോപാലകൃഷ്ണൻ ദയനീയ തോൽവി ഏറ്റുവാങ്ങിയത്. കേശവദാസിൻ്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ മത്സരിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് ലളിതാംബിക രാജിവച്ചിരുന്നു. ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ഫോട്ടോയാണ് ​സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വീട്ടിൽ നടന്ന പിറന്നാളാഘോഷത്തിൽ അയൽവാസികൂടിയായ സുരേഷ് പങ്കെടുത്ത ചിത്രങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കേശവദാസ് പറയുന്നു.

Story Highlights – B Gopalakrishnan, BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top