‘മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണം’; പൃഥ്വിരാജിന്റെ കുടുംബത്തെ കടന്നാക്രമിച്ച് ബി ഗോപാലകൃഷ്ണന്‍

എമ്പുരാന്‍ സിനിമയുടെ പേരില്‍ പൃഥ്വിരാജിന്റെ കുടുംബത്തെ കടന്നാക്രമിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണം എന്നാണ് പരാമര്‍ശം. മല്ലിക സുകുമാരന്റെ ഫേസ്ബുക്ക് സിനിമയെ കുറിച്ചല്ലെന്നും മേജര്‍ രവിയെ ഒറ്റപ്പെടുത്തിയിട്ടുള്ളതാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മേജര്‍ രവിയെ വിമര്‍ശിക്കുന്നതിന് മുന്‍പ് മല്ലിക സുകുമാരന്‍ മരുമകളെയാണ് വിമര്‍ശിക്കേണ്ടത്. മരുമകളാണ് ധിക്കാരത്തോടുകൂടി ‘തരത്തില്‍ പോയി കളിക്കെടാ’ എന്ന് നാട്ടിലുള്ള ജനങ്ങളോട് പറഞ്ഞത്. മരുമകളെ നിലയ്ക്ക് നിര്‍ത്തണം. അതൊരു അര്‍ബന്‍ നെക്‌സലാണ് – ഗോപാലകൃഷ്ണന്‍ പറഞ്ഞു.
എമ്പുരാന്‍ സിനിമാ വിവാദവുമായി ബന്ധപ്പെട്ട സംവിധായകന്‍ മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെ മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും അങ്ങനെ കാണുന്ന ശീലം മോഹന്‍ലാലിനില്ലെന്നുമുള്ള മേജര്‍ രവിയുടെ പ്രതികരണത്തിനെതിരെയാണ് മല്ലിക സുകുമാരന്‍ രംഗത്തെത്തിയിരിക്കുന്നത്. നടക്കാത്ത പ്രിവ്യു മോഹന്‍ലാല്‍ കണ്ടില്ലെന്ന് മേജര്‍ രവി പറയുന്നത് എന്തിനാണെന്ന് മല്ലിക സുകുമാരന്‍ ചോദിക്കുന്നു. മോഹന്‍ലാലിന്റെ പ്രീതി പിടിച്ചുപറ്റാന്‍ ചിലര്‍ പ്രിഥ്വിരാജിനെ ബലിയാടാക്കുകയാണ്. സിനിമയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.
Story Highlights : B Gopalakrishnan about Supriya Menon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here