Advertisement

പൃഥ്വിരാജിനെതിരെ ഉണ്ടായത് വലിയ അറ്റാക്ക്, മോഹൻലാലോ മമ്മൂട്ടിയോ ‘അമ്മ’ ഉപദേശകരാകണം; മല്ലിക സുകുമാരൻ 24നോട്

12 hours ago
Google News 2 minutes Read

താരസംഘടനയായ അമ്മയുടെ ഭരണ സമിതി തിരഞ്ഞെടുപ്പിൽ നിന്ന് ആരോപണ വിധേയർ മത്സരിക്കുന്നതിനെതിരെ നടി മല്ലിക സുകുമാരൻ. ആർക്കും വേണ്ടി നിയമം മാറ്റരുത്. അമ്മ തിരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്നും നടി മല്ലിക സുകുമാരൻ ട്വന്റിഫോറിനോട് പറഞ്ഞു.

‘അമ്മ’ ഒരു മാതൃക സംഘടനയായി നിലനില്‍ക്കണമെന്നും നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരു പരിപാടിക്ക് സ്പോൺസറെ കണ്ടെത്തുന്നതും ലക്ഷങ്ങൾ ലാഭം ഉണ്ടാക്കുന്നതും അയാള്‍ ചെയ്ത തെറ്റുമായി താരതമ്യപ്പെടുത്തരുതെന്നും മല്ലിക പറഞ്ഞു. കാര്യങ്ങൾ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ സാധിക്കുന്ന ഒരു കമ്മിറ്റിയാണ് സംഘടനയ്ക്ക് വേണ്ടത്.

സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പിസം പാടില്ല. പെന്‍ഷന്‍ വാങ്ങുന്നവരും ആരോപണ വിധേയരും മത്സരിക്കരുതെന്നാണ് നിയമം. ആരോപണം നേരിടുന്നവര്‍ക്ക് മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്ക് മത്സരിച്ച് കൂടായെന്നും മല്ലിക ചോദിച്ചു. കുറച്ച് ആളുകൾക്ക് ഒരു നിയമം, മറ്റു ചിലർക്ക് ഈ നിയമം ബാധകമല്ല എന്ന നിലപാട് തെറ്റാണ്.

അങ്ങനെ ഒരാൾ മാറേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ വേറെ കാരണങ്ങൾ ഉണ്ടെന്നും മല്ലിക പറഞ്ഞു. വനിതകൾക്ക് വേണ്ടി വഴി മാറുന്നു എങ്കിൽ ജഗദീഷ് നോമിനേഷൻ നൽകിയത്. പൃഥ്വിരാജിനെതിരെ ഉണ്ടായത് വലിയ അറ്റാക്കെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

മോഹൻലാലോ മമ്മൂട്ടിയോ സംഘടനയുടെ ഉപദേശകരാകണമെന്നും മല്ലിക സുകുമാരൻ അഭ്യർത്ഥിച്ചു. ഞങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും. അതിനാല്‍ താനും മകനും ഉൾപ്പെടെ പലരും അപ്രിയരാണെന്നും അവർ വ്യക്തമാക്കി.

Story Highlights : mallika sukumaran against baburaj on amma election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here