നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷണം അവസാനഘട്ടത്തിൽ; ജസ്റ്റിസ് നാരായണകുറുപ്പും സംഘവും ഇന്ന് സംഭവ സ്ഥലത്തെത്തും

നെടുങ്കണ്ടം കസ്റ്റഡി മരണം അവസാനഘട്ടത്തിൽ. അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷൻ ഇന്ന് നെടുങ്കണ്ടത്ത് എത്തും. നെടുങ്കണ്ടം താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഇതിനോടനുബന്ധിച്ച സന്ദർശനം നടത്തുക.

2019 ജൂലൈ 21 നാണ് പീരുമേട് സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്ന രാജ്കുമാർ മരണപ്പെടുന്നത്. കസ്റ്റഡി മരണത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പല പോരായ്മകളും കണ്ടെത്തിയതിനെ തുടർന്ന് റീ- പോസ്റ്റ്മോർട്ടം വരെ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് നടത്തുകയുണ്ടായി. മർദ്ദനത്തിനിരയായ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ, ചികിത്സ നൽകിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് അന്തിമഘട്ടപരിശോധന നടത്തുക. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും.

Story Highlights – Nedunkandam custody death in final stages; Justice Narayana Kurup and his team will reach the spot today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top