അഴിമതി കേസുകളിലെ അന്വേഷണം 9 മാസത്തിനുള്ളിൽ പൂർത്തിയാക്കാനൊരുങ്ങി സിബിഐ

അഴിമതി കേസുകളിലെ അന്വേഷണം ഇനി മുതൽ 9 മാസത്തിനുള്ളിൽ പൂർത്തിയാക്കാനൊരുങ്ങി സിബിഐ. ഇതിനായി ക്രൈം മാനുവൽ സിബിഐ പരിഷ്‌കരിച്ചു. സ്റ്റാന്റേർഡ് ഒപ്പറേറ്റിംഗ് പ്രോസിജിയറിലും ഭേഭഗതി സിബിഐ ഭേഭഗതി വരുത്തി. സിബിഐ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമല്ലാതാക്കുന്ന ഭേഭഗതി പാർലമെന്റിൽ അവതരിപ്പിയ്ക്കുന്നതിന് മുന്നോടിയായി പേഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദേശാനുസരണമാണ് സിബിഐ നടപടി. ട്വന്റിഫോർ എക്‌സ് ക്യൂസീവ്.
അഴിമതിക്കേസുകളിൽ ഇനി നേരറിയാൻ പരമവധി 9 മാസം മാത്രമേ എടുക്കു. കാലഹരണപ്പെട്ടതും കാലദൈർഘ്യമെറിയതും ആയ അന്വേഷണ രീതികൾ മാറ്റുന്ന സ്വയം വിമർശനത്തിന്റെ ഭാഗമായാണ് സിബിഐ നടപടി. പതിനഞ്ച് വർഷത്തിന് ശേഷമാണ് ക്രൈം മാനുവൽ സിബിഐ പരിഷ്‌കരിക്കുന്നത്. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും വിധമാണ് നടപടികൾ. നിലവിൽ ജോയിന്റ് സെക്രട്ടറി തലത്തിൽ ഉള്ള ഉന്നത ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിയാണെങ്കിൽ മാത്രമാണ് സമയബന്ധിത അന്വേഷണം. ഇത്തരം കേസുകളിൽ അന്വേഷണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം എന്നാണ് നിലവിലുള്ള വ്യവസ്ഥ.
വിദേശത്ത് അന്വേഷണത്തിനുള്ള വ്യവസ്ഥകളും പുതിയ മാനുവൽ പ്രകാരം പരിഷകരിക്കും. ഡിജിറ്റൽ തെളിവുകളുടെ ശേഖരണത്തിനും വിനിയോഗത്തിനും വൃക്ഷശാഖാ സംവിധാനമാകും ഏജൻസിയ്ക്ക്. സിബിഐ അഡിഷണൽ ഡയറക്ടർ പ്രവീൺ സിൻഹയുടെ അധ്യക്ഷത്തിലുള്ള സമിതിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് ക്രിമിനൽ മാനുവൽ പരിഷ്‌കരണം. ഇതിനു പുറമേ അഴിമതി കേസുകളിൽ അന്വേഷണം കൂട്ടുത്തരവാദിത്വമാക്കി. കേസുകളുടെ ചുമതല ഒരു അന്വേഷണ ഉദ്യോഗസ്ഥന് എന്നതിന് പകരം ഒന്നിലധികം അന്വേഷണ ഉദ്യോഗസ്ഥരുടെ സംഘത്തിനാകും.
സിബിഐയുടെ സ്റ്റാന്റേർഡ് ഒപ്പറേറ്റിംഗ് പ്രോസിജിയറിലും ഭേഭഗതി ഉണ്ട്. സിബിഐ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമല്ലാതാക്കുന്ന ഭേഭഗതി അവതരിപ്പിയ്ക്കാൻ തയാറാകുകയാണ് കേന്ദ്രസർക്കാർ. ഇതിന് മുന്നോടിയായി ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിഐഐ ക്രിമിനൽ മാനുവൽ പരിഷ്‌കരിച്ചത്.
Story Highlights – CBI is all set to complete its probe into corruption cases within nine months
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here