Advertisement

കര്‍ഷക നിയമം; നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കല്‍; സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞ് ഗവര്‍ണര്‍

December 22, 2020
Google News 2 minutes Read
arif muhammed khan seeks more evidence for action against former ministers

പുതിയ കര്‍ഷക നിയമത്തിന് എതിരെ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഒരുങ്ങിയ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ വിളിക്കാനുള്ള സാഹചര്യമെന്തെന്ന് ഗവര്‍ണര്‍ ആരാഞ്ഞു. നിലവില്‍ നിയമസഭ ചേരാനുള്ള അടിയന്തര സാഹചര്യമില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിയമസഭ ചേരാന്‍ ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയാണെങ്കില്‍ കൃഷി മന്ത്രിയോ ചീഫ് സെക്രട്ടറിയോ ഗവര്‍ണറെ കാണുമെന്നും വിവരം.

Read Also : കര്‍ഷക പ്രക്ഷോഭം: കര്‍ഷക സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര കാര്‍ഷിക നിയമഭേദഗതി നാളെ സംസ്ഥാന നിയമസഭ തള്ളുമെന്നായിരുന്നു വിവരം. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരാനാണ് ഒരുങ്ങിയത്. ഒരു മണിക്കൂര്‍ ചേരുന്ന സമ്മേളനത്തില്‍ സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു പുറമേ കക്ഷി നേതാക്കളും മാത്രമാകും സംസാരിക്കുകയെന്നായിരുന്നു തീരുമാനം.

പ്രമേയത്തെ എതിര്‍ക്കുമെന്ന് ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ അറിയിച്ചിട്ടുണ്ട്. നിയമ ഭേദഗതി തള്ളി നിയമം കൊണ്ടുവരാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Story Highlights – arif muhammad khan, farm bill, farmers protest, state government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here