ഹൈമനോപ്ലാസ്റ്റി സർജറിയും നാർക്കോ ആനാലിസിസും; അഭയ കേസിലെ വഴിത്തിരിവുകൾ

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത വഴികളിലൂടെയാണ് സിസ്റ്റർ അഭയയുടെമരണവുമായി ബന്ധപ്പെട്ടുള്ള കേസന്വഷണം നീങ്ങിയത്. അതിൽ കന്യകയെന്ന് സ്ഥാപിക്കാൻ അഭയ കേസിലെ മൂന്നാം പ്രതിയായ സിറ്റർ സെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തിയെന്ന കണ്ടെത്തൽ സിബിഐ അന്വേഷണത്തിൽ നിർണായകമായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

2008ൽ അറസ്റ്റിലായ ശേഷം ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ വൈദ്യ പരിശോധനയിലാണ് സെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തിയതായി പൊലീസ് സർജൻ ഡോ. ലളിതാംബിക കരുണാകരൻ കണ്ടെത്തിയത്. സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ചാൽ പ്രോസിക്യൂഷൻ ആരോപണം മറികടക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ശസ്ത്രക്രീയ നടത്തിയതെന്ന് സിബിഐ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് സർജന്റെ മൊഴി രേഖപ്പെടുത്തിയ കോടതി 29-ാം സാക്ഷിയായാണ് ഡോക്ടറെ കേസിൽ ഉൾപ്പെടുത്തിയത്.

ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂർ, പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഫാ. ജോസ് പുതൃക്കയിൽ എന്നിവർക്ക് പയസ് ടെൻത് കോൺവെന്റിലെ സിസ്റ്റർ സെഫിയുമായി വഴിവിട്ട ബന്ധം ഉണ്ടെന്നായിരുന്നു സിബിഐ കണ്ടെത്തൽ. ഇത് നേരിട്ട് കാണാൻ ഇടവന്നതാണ് സിസ്റ്റർ അഭയയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നാർക്കോ അനാലിസിസ്

പ്രതികളെ നാർക്കോ അനാലിസിസിന് വിധേയരാക്കിയതിലൂടെയും അഭയ കേസ് ശ്രദ്ധനേടി. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

പ്രതികളുടെ നുണപരിശോധന നടത്തിയതിലൂടെയും അഭയ കേസ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2007ലാണ് പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ നാർക്കോ പരിശോധനയ്ക്ക് വിധേയരാക്കിയത്. എന്നാൽ, സിബിഐ നടത്തിയ തെളിവ് ശേഖരണത്തിനെതിരെ പ്രതികൾ കോടതിയെ സമീപിച്ചു. നിർബന്ധിത തെളിവ് ശേഖരണം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അനാലിസിസ് നടത്തിയ ഡോക്ടർമാരുടെ വിസ്താരം തടഞ്ഞു. ഡോ. എൻ കൃഷ്ണവേണി, ഡോ പ്രവീൺ പർവ്വതപ്പ എന്നിവരുടെ വിസ്താരമാണ് കോടതി തടഞ്ഞത്. എന്നാൽ, വസ്തുതകൾ കണ്ടെത്താൻ മാത്രമാണ് പരിശോധന നടത്തിയതെന്നായിരുന്നു സിബിഐ വാദം.

Story Highlights – Hymenoplasty surgery and narcoanalysis; Turning points in the abhaya case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top