Advertisement

സിസ്റ്റര്‍ അഭയ കേസ്; പ്രതികള്‍ നര്‍കോ അനാലിസിസ് നടക്കാതിരിക്കാന്‍ ശ്രമം നടത്തിയെന്ന് പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാല്‍

December 22, 2020
Google News 1 minute Read
colourcode venugopal

സിസ്റ്റര്‍ അഭയ കേസില്‍ നര്‍കോ അനാലിസിസ് പരിശോധന നടക്കാതിരിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നെന്ന് പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാല്‍. പരിശോധന നടത്തിയാല്‍ സത്യം പുറത്ത് വരുമെന്ന ഭയം പ്രതികള്‍ക്ക് ഉണ്ടായിരുന്നു. കേസില്‍ സഹായത്തിനായി പ്രതികള്‍ തന്നെ സമീപിച്ചിരുന്നെന്നും കളര്‍കോട് വേണുഗോപാല്‍ പറഞ്ഞു.

Read Also : അഭയ കേസ് വിധി ഈ മാസം 22ന്

കേരള ഹൈക്കോടതിയില്‍ സ്ഥാപിച്ച ചിഹ്നത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി കോടതിക്കെതിരെ പോരാട്ടം നടത്തിയയാളാണ് ഇദ്ദേഹം. ഈ പ്രശസ്തിയില്‍ നില്‍ക്കെയാണ് അഭയാ കേസ് പ്രതിയായ ഫാദര്‍ തോമസ് കോട്ടൂര്‍ കളര്‍കോട് വേണുഗോപാലിനെ ഫോണ്‍ മുഖാന്തരം ബന്ധപ്പെടുന്നത്. അഭയ കേസില്‍ നര്‍കോ അനാലിസിസ് പരിശോധന നടത്തുന്നതിനെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കണമെന്നതായിരുന്നു ആവശ്യം. ഇതിനായി വലിയ പാരിതോഷികവും പ്രതി വാഗ്ദാനം ചെയ്തു.

എന്നാല്‍ പ്രതിയുമായുള്ള ഫോണ്‍ സംഭാഷണം സിബിഐ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വേണുഗോപാലിനെ വിളിപ്പിച്ച് സിബിഐ മൊഴിയെടുത്തു. വേണുഗോപാല്‍ സത്യം പറഞ്ഞതോടെ പിന്നെ സമ്മര്‍ദം മൊഴി മാറ്റി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു.

കേസില്‍ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വേണുഗോപാല്‍. ആലപ്പുഴയില്‍ വേദപഠന ക്ലാസില്‍ എത്തിയ പെണ്‍കുട്ടിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ ആളാണ് കളര്‍കോട് വേണുഗോപാല്‍.

Story Highlights – sister abhaya case, colourcode venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here