കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ സംഘത്തിന് ബന്ധമുണ്ട്; കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ പുറത്തുവരും : കെ സുരേന്ദ്രൻ

cm has link with gold msuggling says k surendran

കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ  സംഘത്തിന് ബന്ധമുണ്ടെന്ന് ആവർത്തിച്ച് ബിജെപി നേതാവ് നേതാവ് കെ.സുരേന്ദ്രൻ. കേന്ദ്ര ഏജൻസി  പിണറായിക്ക് ക്ലീൻ ചീട്ട് നൽകിയിട്ടില്ല. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ എല്ലാം പുറത്തുവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിയിലെ ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശനങ്ങൾ കേന്ദ്ര നേതൃത്വത്തിന്  നന്നായി അറിയാം. തെരഞ്ഞെടുപ്പിൽ ചിലർ വിട്ടുനിന്നത്  കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇവർക്കെതിരായ നടപടിയുടെ സൂചന നൽകിയിരിക്കുയാണ്  കെ സുരേന്ദ്രൻ.
തെരഞ്ഞെടുപ്പ്  പ്രവർത്തനം അടുത്ത യോഗത്തിൽ വിലയിരുത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ഒ രാജഗോപാലുമായി എല്ലാം കൂടിയാലോചിക്കാറുണ്ട്. ബിജെപി പുനഃസംഘടന സൂചനയും കെ.സുരേന്ദ്രൻ നൽകി. കേരളത്തിന്‌ ഇനിയും കേന്ദ്ര മന്ത്രി വേണം. യുപിഎ കാലത്ത് എട്ട് മന്ത്രിമാർ കേരളത്തിൽ നിന്നുമുണ്ടായി. അർഹത പെട്ടത് കേന്ദ്ര നേതൃത്വം വേണ്ട സമയത്ത് തരുമെന്നും അദ്ദേഹം പറഞ്ഞു.

കെ സുരേന്ദ്രനുമായുള്ള പ്രത്യേക അഭിമുഖത്തിന്റെ പൂർണ രൂപം വൈകിട്ട് 5ന് 24ൽ.

Story Highlights – cm has link with gold msuggling says k surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top