Advertisement

കര്‍ഷക സമരം ഏതെങ്കിലും ഒരു പ്രദേശത്തെ പ്രക്ഷോഭമല്ല; ഗവര്‍ണര്‍ക്ക് പരോക്ഷമായ മറുപടിയുമായി മുഖ്യമന്ത്രി

December 23, 2020
Google News 2 minutes Read
CM pinarayi vijayan with indirect reply to Governor

പ്രത്യേക നിയമസഭാ സമ്മേളനം എന്ത് അടിയന്തര പ്രാധാന്യ വിഷയത്തിനെന്ന ഗവര്‍ണറുടെ ചോദ്യത്തിനു പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി. ഭക്ഷ്യ ക്ഷാമമുണ്ടായാല്‍ ആദ്യം ബാധിക്കുക കേരളത്തെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലെ കര്‍ഷകരുടെ വിഷമതകള്‍ കേരളത്തേയും ബാധിക്കും. ഗവര്‍ണറുടെ നടപടി ഭരണഘടനാ പദവിയുടെ നിലവാരം പരിഗണിക്കാതെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ അധികാരത്തെ നിയന്ത്രിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു.

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുമായി പരസ്യ ഏറ്റുമുട്ടലിനില്ലെന്ന് സൂചനയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍. ജനുവരി എട്ടിനു നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അടുത്ത മന്ത്രിസഭായോഗം ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും കര്‍ഷക നിയമത്തിനെതിരായ സര്‍ക്കാരിന്റെ നിലപാട് ഉള്‍പ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ സമ്മേളനം എന്തു അടിയന്തര പ്രാധാന്യമുള്ള വിഷയത്തിനെന്ന ഗവര്‍ണറുടെ ചോദ്യത്തിനു മുഖ്യമന്ത്രി പരോക്ഷമായി മറുപടി നല്‍കി. കര്‍ഷക സമരം ഏതെങ്കിലും ഒരു പ്രദേശത്തെ പ്രക്ഷോഭമല്ല. ഭക്ഷ്യ ക്ഷാമമുണ്ടായാല്‍ ആദ്യം ബാധിക്കുക കേരളത്തെയാണ്. പ്രക്ഷോഭത്തിനു ശക്തമായ പിന്തുണ കേരളം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമസഭയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നത് സര്‍ക്കാരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. ഗവര്‍ണര്‍ ഭരണഘടനാ അനുസൃതമായി പെരുമാറണം, ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും അടിയന്തര സ്വഭാവം എന്തെന്ന് ചോദിക്കാന്‍ ഭരണഘടന ഗവര്‍ണറെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

Story Highlights – CM pinarayi vijayan with indirect reply to Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here