വനിതകൾക്കുള്ളിലെ സംരംഭകരെ പുറത്തു കൊണ്ടുവരാൻ ഫ്ളവേഴ്സ്

സ്ത്രീകൾക്കുള്ളിൽ സംരംഭക സ്വപ്നങ്ങൾ പലപ്പോഴും പല കാരണങ്ങൾ കൊണ്ടും തച്ചുടയ്ക്കപ്പെടുന്ന ഈ സമൂഹത്തിൽ അവരെ കൈ പിടിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഫ്ളവേഴ്സ് ടിവി. വനിതകൾക്കുള്ളിലെ സംരംഭകരെ പുറത്തു കൊണ്ടുവരുന്ന വേറിട്ടൊരു വേതിയൊരുക്കുകയാണ് ഫ്ളവേഴ്സ് ടിവി.
പുതുമ നിറഞ്ഞ ആശയങ്ങളുമായി വനിതകൾ മാറ്റുരയ്ക്കുന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇത് നടപ്പാക്കുന്നത്. ഈ വേതിയിൽ സ്ത്രീകളുടെ കഴിവും, കർമ നിരതയും സമന്വയിക്കുന്നു.
മികച്ച സംരംഭക ആശയങ്ങളെയും അവയ്ക്ക് പിന്നിലുള്ള വനിതാ രത്നങ്ങളെയും പതുജനത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നു എന്നതിലുപരി ആ സ്വപ്നങ്ങളും പദ്ധതികളും യാഥാർത്ഥ്യമാക്കാൻ വനിതകൾക്കൊപ്പം ഫ്ളവേഴ്സ് കൈകോർക്കുകയാണ്.
സ്ത്രീകളുടെ സംരംഭക സ്വപ്നങ്ങൾ പൂവണിയുന്ന അസുലഭ മുഹൂർത്തമാണ് ഫ്ളവേഴ്സ് സ്ക്രീനിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. സംരംഭക എന്ന റിയാലിറ്റി ഷോ ഉടൻ ടെലിവിഷൻ സ്ക്രീനിൽ എത്തും.
Story Highlights – flowers tv gives wings to women entrepreneurs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here