Advertisement

നിയമസഭാ സമ്മേളനത്തിനുള്ള ശുപാര്‍ശ തള്ളിയ ഗവര്‍ണറുടെ നടപടി തെറ്റായ കീഴ്‌വഴക്കം; എ വിജയരാഘവന്‍

December 23, 2020
Google News 1 minute Read
a vijayaraghavan arif muhammed khan

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള ശുപാര്‍ശ തള്ളിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി തെറ്റായ കീഴ്‌വഴക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഗവണ്‍മെന്റാണ് നിയമസഭയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ ഭരണഘടന അനുസൃതമായി പെരുമാറണം എന്ന് കോടതി വിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ എന്ത് ചെയ്യാന്‍ പോകുന്നെന്ന് ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കേണ്ടതില്ലെന്നും ഭരണഘടന പദവി നിര്‍വഹിക്കുന്നയാള്‍ അതിന് വിധേയമായി പ്രവര്‍ത്തിക്കണമെന്നും എ വിജയരാഘവന്‍. ഭരണഘടനാ പദവിയുടെ ഔന്നിത്യം പരിഗണിക്കാത്ത നടപടിയാണിതെന്നും വിജയരാഘവന്‍.

Read Also : പ്രതിപക്ഷം കര്‍ഷക സമരത്തെ കുറിച്ച് മിണ്ടാത്തത് ബിജെപിയുമായി കൂട്ടുകച്ചവടം ഉള്ളതിനാല്‍: എ വിജയരാഘവന്‍

അതേസമയം സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനെ ഭയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബദല്‍ നിയമം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. യുഡിഎഫ് നിയമസഭാകക്ഷി യോഗം സഭയ്ക്കുള്ളില്‍ ചേര്‍ന്നു.

തിരുവനന്തപുരത്ത് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ചു. കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം തീരുമാനിച്ചിരുന്നുവെങ്കിലും ഗവര്‍ണറുടെ അസാധാരണ നടപടിയെ തുടര്‍ന്ന് സമ്മേളനം ഒഴിവാക്കുകയായിരുന്നു. ഗവര്‍ണറുടേത് ഭരണഘടനക്ക് നിരക്കാത്ത നടപടിയെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

Story Highlights – arif muhammed khan, a vijayaraghavan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here