തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് പുതിയ അംഗങ്ങളെ ഇന്ന് തെരഞ്ഞെടുക്കും

തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് പുതിയ അംഗങ്ങളെ ഇന്ന് തെരഞ്ഞെടുക്കും. സംവരണ വിഭാഗത്തിലാണ് തെരഞ്ഞെടുപ്പ്. മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് രണ്ട് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പും ഇന്ന് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെയാണ് വോട്ടിംഗ് സമയം.

സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ്. വൈകിട്ട് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് കുഴിവിള ചന്ദ്രന്‍, പി.എം. തങ്കപ്പന്‍ എന്നിവരും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് അയ്യപ്പന്‍ വി.കെ., തിരുമേനി കെ.കെ. യുമാണ് സ്ഥാനാര്‍ഥികള്‍. മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് എം.ആര്‍. മുരളി, കെ. മോഹനന്‍, സുരേന്ദ്രന്‍ വി.ടി. എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

Story Highlights – New members will be elected to the Travancore and Kochi Devaswom Boards today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top