കര്‍ഷക പ്രക്ഷോഭ വേദിയില്‍ ഭക്ഷണം വിളമ്പുന്ന കുട്ടി; പ്രചരിക്കുന്ന ചിത്രം വ്യാജം [24 fact check]

farmers protest fake image

/- ബിനീഷ വിനോദ്

കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ മുടി വെട്ടാനും തുണി അലക്കാനും വരെ നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. ബോഡി മസാജിംഗിനും മറ്റ് വിനോദ ഉപാധികളുമൊക്കെയായി മറ്റു ചിലരും സമര വേദികള്‍ സജീവമാക്കുന്നുണ്ട്. സിംഗുവും തിക്രിയുമൊക്കെ വാര്‍ത്തകളില്‍ നിറയുമ്പോഴും വ്യാജ വാര്‍ത്തകളും നിരവധിയാണ്.

Read Also : ഫൈസർ വാക്സിൻ സ്ത്രീകളിൽ വന്ധ്യതക്ക് കാരണമാകും ? പ്രചരിക്കുന്നത് വ്യാജം [24 Fact Check]

ഇതില്‍ പുതിയത് കര്‍ഷക പ്രക്ഷോഭത്തിനിടയില്‍ കര്‍ഷകര്‍ക്ക് ഭക്ഷണം നല്‍കുന്ന ഒരു കുട്ടിയുടെ ചിത്രമാണ്. റൊട്ടികള്‍ നിറച്ച് വച്ച കണ്ടെയ്‌നര്‍ ഉപയോഗിച്ച് പോസ് ചെയ്യുന്ന കുട്ടിയാണ് ചിത്രത്തില്‍. കര്‍ഷകരെ പിന്തുണയ്കുന്ന കുട്ടിയെ പ്രശംസിച്ച് നിരവധി പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഈ ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട് വ്യാജമാണ്. ഇത് കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കുട്ടിയുടെ ചിത്രമല്ല.

യഥാര്‍ത്ഥത്തില്‍ ചിത്രം 2017ലേതാണ്. ‘ഗുരു കാ ലാഗര്‍’ എന്ന പേജില്‍ പോസ്റ്റ് ചെയ്ത് ചിത്രം വൈറലായിരുന്നു. ഈ ചിത്രമാണ് വീണ്ടും പൊടിത്തട്ടിയെടുത്ത് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ഗുരുവിന്റെ പേരില്‍ ഉള്ള കമ്മ്യൂണിറ്റി കിച്ചണില്‍ ഭക്ഷണം വിളമ്പുന്ന കുട്ടിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാജ തലക്കെട്ടോടെ ആളുകള്‍ പങ്കുവയ്ക്കുന്നത്.

Story Highlights – fact check, 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top