കിഴക്കൻ ലഡാക്ക് അതിർത്തി മേഖലകളിൽ കരസേനാ മേധാവി ജനറൽ എം.എം. നരവനെ സന്ദർശനം നടത്തി

ഇന്ത്യ- ചൈന സംഘർഷം തുടരുന്ന കിഴക്കൻ ലഡാക്ക് അതിർത്തി മേഖലകളിൽ കരസേനാ മേധാവി ജനറൽ എം.എം. നരവനെ സന്ദർശനം നടത്തി. ഇന്നലെ രാവിലെ അതിർത്തിയിലെത്തിയ അദ്ദേഹത്തെ 14 കോർ മേധാവി ലഫ്. ജനറൽ പി.ജി.കെ. മേനോൻ സ്വീകരിച്ചു.

അതിർത്തിയിലെ തന്ത്രപ്രധാന മേഖലയായ റെചിൻ ലാ സന്ദർശിച്ച അദ്ദേഹം, അവിടുത്തെ സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്തി. സംഘർഷം നിലനിൽക്കുന്ന പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിൽ നിലയുറപ്പിച്ചിട്ടുള്ള പീരങ്കിപ്പടയിലെ സേനാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Story Highlights – Chief of Army Staff General MM. Visited ladakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top